വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; വയനാട്ടില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

google news
cpm
 

വയനാട്: വൈത്തിരിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വൈത്തിരി കണ്ണാടിച്ചോല സ്വദേശിയായ എസ് മനോജ് ആണ് അറസ്റ്റിലായത്. മുന്‍ ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റി അംഗവും സജീവ സിപിഐഎം പ്രവര്‍ത്തകനുമാണ് ഇയാള്‍. 
 CHUNGATHE
കഴിഞ്ഞ മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുമായുണ്ടായിരുന്ന മുന്‍പരിചയം മുതലാക്കിയാണ് പ്രതി പീഡിപ്പിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരികയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. 

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം അധ്യാപകരോട് തുറന്നുപറഞ്ഞത്. സ്‌കൂള്‍ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം