കുടുംബ വഴക്ക്: മുളക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

crime
കൊച്ചി: പിറവം മുളക്കുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55) ആണ് മരിച്ചത്. ഭര്‍ത്താവ് ബാബുവിനെ (59) പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൊലപാതകം നടത്തിയ ശേഷം ബാബു അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞശേഷം സ്ഥലം വിടുകയായിരുന്നു.

ഈ വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ബാബുവിനെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു.