പൂ​ജ​പ്പു​ര​യി​ൽ അ​ച്ഛ​നും മ​ക​നും കു​ത്തേ​റ്റു മ​രി​ച്ചു; മ​രു​മ​ക​ൻ പിടി​യി​ൽ

crime
 

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര​യി​ൽ മ​രു​മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. മു​ട​വ​ന്‍​മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന സു​നി​ൽ, മ​ക​ൻ അ​ഖി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സു​നി​ന്‍റെ മ​രു​മ​ക​നാ​യ അ​രു​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
 
തിരുവനന്തപുരം മുടവുന്‍മൂളിലാണ് സംഭവം. ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭര്‍ത്താവാണ് അരുണ്‍. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ അരുണ്‍ വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് സുനിലിനേയും മകന്‍ അഖിലിനേയും കുത്തുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പ്രതി അരുണ്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊ​ല​പാ​ത​ക ശേ​ഷം ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച അ​രു​ണി​നെ പൂ​ജ​പ്പു​ര ജം​ഗ്ഷ​നി​ൽ വ​ച്ച് പൂ​ജ​പ്പു​ര പോ​ലീ​സ് പി​ടി​കൂ​ടി. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. സുനിലിന്റെ അഖിലിന്റേയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.