പെരിന്തല്‍മണ്ണയില്‍ നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവാവിനെതിരെ കേസ്

xf

മലപ്പുറം; പെരിന്തല്‍മണ്ണയില്‍ നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ദിവസങ്ങൾക്ക് മുമ്പ് നൽകിയ പരാതി പൊലീസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചന്ന കുട്ടിയുടെ അമ്മയുടെ ആരോപണത്തിന് പിന്നാലെയാണ് പൊലീസ് നടപടി .

അയല്‍വാസിയായ യുവാവ്  കുട്ടിക്കും തനിക്കുമെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് വീട്ടമ്മയുടെ പരാതി . അതിക്രമം നേരിട്ടയുടൻ പരാതിയുമായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തിയെന്നും കുട്ടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചതടക്കം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കേസെടുക്കാതെ പോക്സോ കേസ് പൊലീസ് ഒത്തുതീർപ്പ് ആക്കിയെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു . അതിനിടെ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ പൊലീസുകാർ സമ്മർദ്ദം ചൊലുത്തിയെന്ന് ചൂണ്ടിക്കാട്ടി അമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.