വാക്ക് തര്‍ക്കം; ക​രി​പ്പൂ​രി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ സുഹൃത്ത് ത​ല​യ്ക്ക് അ​ടി​ച്ചു​കൊ​ന്നു

crime
 


ക​രി​പ്പൂ​ർ: മ​ല​പ്പു​റം ക​രി​പ്പൂ​രി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു​കൊ​ന്നു. സു​ഹൃ​ത്തു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ കാ​ദ​റ​ലി ഷെ​യ്ഖാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്ത് മൊ​ഹി​ദു​ൽ ഷെ​യ്ഖി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

കരിപ്പൂരില്‍ നിര്‍മ്മാണ ജോലി ചെയ്യുന്നവരാണ് ഇരുവരും. അയനിക്കാടുള്ള താമസ സ്ഥലത്തിന് സമീപം വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു.