ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

boy rape
 

കൊല്ലം: പതിനാറുകാരിയെ നിരന്തര ലൈംഗികപീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെമ്പായം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.

ഫേസ്ബുക്കിലൂടെയാണ് പ്രതി കൊല്ലം സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. 2021 മുതൽ പീഡനം തുടർന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി സി.ഡബ്ല്യൂ.സി സംരക്ഷണയിലാണ്.