മലിനജലം ഒഴുക്കുന്നതിലെ തർക്കം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി

മലിനജലം ഒഴുക്കുന്നതിലെ തർക്കം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി

കൊല്ലം: മലിനജലം ഒഴുക്കുന്നതിലെ തർക്കത്തെ തുടർന്ന് കൊല്ലത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിൽ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്.

മലിനജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലയ്ക്കു കാരണം. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം അഭിരാമിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി.

യുവതിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്. ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റു. ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.