കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി
 

കണ്ണൂർ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. ഒരു കോടി 13 ലക്ഷം വരുന്ന 2032 ഗ്രാം സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയിലായി. 

തൃശൂര്‍ സ്വദേശി യൂസഫില്‍ നിന്ന് 978 ഗ്രാം സ്വർണ്ണവും കോഴിക്കോട് സ്വദേശി റഹീസില്‍ നിന്ന് 1054 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്. ഷാര്‍ജയിലേക്ക് പോകാനെത്തിയ സാദലി അബ്ദുള്‍ റഹ്മമാനിൽ നിന്ന് 6,69,000 രൂപയുടെ യുഎഇ ദിര്‍ഹവും കസ്റ്റംസ് പിടികൂടി.