കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 850 ഗ്രാം സ്വർണ്ണം പിടികൂടി
Wed, 4 Jan 2023
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 850 ഗ്രാം സ്വർണമിശ്രിതമാണ് മസ്കറ്റിൽനിന്നും എത്തിയ യാത്രക്കാരനിൽനിന്ന് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
മസ്കറ്റിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷാഫിൽ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ശരീരഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.