നെടുമ്പാശ്ശേരിയിൽ 56 ലക്ഷം രൂപയുടെ ഒന്നേകാൽ കിലോ സ്വർണം പിടികൂടി

google news
gold
 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദേഹത്തൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണ്ണം പിടികൂടി. 56 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ്‌ പിടികൂടിയത്.

കരിപ്പൂരിലും വൻ സ്വർണവേട്ടയാണ് ഇന്ന് നടന്നത്. ശരീരത്തിനുള്ളിൽ വെച്ചാണ് ഇവിടെയും സ്വർണം കടത്താനുള്ള ശ്രമം നടത്തിയത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോയോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ്‌ പിടികൂടി. 

മലപ്പുറം പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ്‌ ജാസിമിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും  തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് പിടികൂടിയത്.
 

Tags