കരിപ്പൂർ വിമാനത്താവളത്തിൽ 1.5 കോടിയുടെ സ്വർണം പിടികൂടി

gold biscut
 


കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായ്-കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തത്.

സംഭവത്തിൽ അജിനാസ്, റഹീസ് എന്നിവരെ പിടികൂടി. 2 കിലോ 127 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ സ്വർണവേട്ടയാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായിരിക്കുന്നത്.