കരിപ്പൂരില്‍ വൻ സ്വര്‍ണവേട്ട; മുന്നേകാൽ കോടിയുടെ സ്വർണം പിടികൂടി
Fri, 29 Apr 2022

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി 6.26കിലോ സ്വർണം പിടികൂടി. മുന്നേകാൽ കോടി വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തിരിക്കുന്നത്.
ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണം മിശ്രിത രൂപത്തിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് ഡിആര്‍ഐ തടഞ്ഞത്.