സ്വർണമിശ്രിതം കൈകളിൽ കെട്ടിവെച്ച് കടത്താൻ ശ്രമം; എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ

arrest
 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്‍. ക്യാമ്പിന്‍ ക്രൂവും വയനാട് സ്വദേശിയുമായ ഷാഫിയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. ഒന്നര കിലോ തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം കൈകളില്‍ കെട്ടിവെച്ച് ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിക്കുകയായിരുന്നു.


ഷാ​ഫി​യു​ടെ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 1487 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. ബ​ഹ്റൈ​ൻ - കൊ​ച്ചി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ വി​മാ​ന​ത്തി​ലെ ക്രൂ ​അം​ഗ​മാ​യ ഷാ​ഫി, കൈ​ക​ളി​ൽ സ്വ​ർ​ണ​മി​ശ്രി​തം ചു​റ്റി വ​ച്ച​ശേ​ഷം ഷ​ർ​ട്ടി​ന്‍റെ കൈ ​മൂ​ടി ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ ക​ട​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ട​ത്.

വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ സ്വ​ർ​ണം ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.