വടകരയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം; എട്ട് പേർക്ക് പരിക്ക്

twwt
കോ​ഴി​ക്കോ​ട്: വ​ട​ക​ര ത​ണ്ണീ​ർ​പ​ന്ത​ലി​ൽ ഗു​ണ്ടാ സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു. വീ​ട്ടു​കാ​രാ​യ മൂ​ന്ന് പേ​രും നാ​ട്ടു​കാ​രാ​യ അ​ഞ്ച് പേ​രു​മ​ട​ക്കം എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ആറംഗ ഗുണ്ടാസംഘം തണ്ണീര്‍പന്തലിലെ പാലോറ നസീറിന്‍റെ വീട്ടില്‍ ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ നാലുപേര്‍ അക്രമം തടയാനെത്തിയ അയല്‍വാസികളാണ്.മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാടാണ് തർക്കത്തിന് പിന്നില്ലെന്ന സംശയവും പൊലീസിനുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് പറഞ്ഞു.ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ ഗു​ണ്ടാ​സം​ഘം ര​ക്ഷ​പ്പെ​ട്ടു.