കൈ​ക്കൂ​ലി; തി​രു​വ​ല്ല മുനിസിപ്പൽ സെക്രട്ടറിയെയും ഓഫീസ് അസിസ്റ്റന്റിനെയും വി​ജി​ല​ൻ​സ് പിടികൂടി

arrest
 

തി​രു​വ​ല്ല: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ തി​രു​വ​ല്ല ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റിയെ വി​ജി​ല​ൻ​സ് പി​ടി​കൂടി. 25000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സെ​ക്ര​ട്ട​റി നാ​രാ​യ​ൻ സ്റ്റാലിന്‍, ഓഫീസ് അസിസ്റ്റന്റ് ഹസീന എന്നിവരെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

ഖ​ര​മാ​ലി​ന്യ സംസ്‌കരണത്തിന് കരാറെടുത്ത ആളില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതോടെ പിടിയിലാവുകയായിരുന്നു. പ്ലാന്റ് നടത്തിപ്പുകാരില്‍നിന്ന് വാങ്ങിയ തുക ഇരുവരുടെയും പക്കല്‍നിന്നായി കണ്ടെത്തി. വാങ്ങിയ പണം ഹസീന മുഖേന ഇയാള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു.

കൈക്കൂലി ആവശ്യപ്പെട്ടെന്ന് മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുകാര്‍ വിജിലന്‍സില്‍ വിവരമറിയിച്ചിരുന്നു. ഇതുപ്രകാരം വിജിലന്‍സ് നല്‍കിയ തുകയാണ് പ്ലാന്റ് നടത്തിപ്പുകാര്‍ നാരായണന്‍ സ്റ്റാലിന് കൈമാറിയത്. തുടര്‍ന്ന് ഈ തുക ഹസീന വഴി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു.