വാളയാർ ടോൾ പ്ലാസയിൽ 11 കിലോയിലധികം ഹാഷിഷ് ഓയിൽ പിടികൂടി

hashish oil seized from Walayar Toll Plaza
 


പാലക്കാട്: വാളയാർ ടോൾപ്ലാസയിൽ പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയിൽ എക്സൈസ് പിടികൂടി. വൈപ്പിൻ സ്വദേശി പ്രമോദിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 

കോയമ്പത്തൂർ -ആലപ്പുഴ കെഎസ്ആർടിസി ബസിലാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് ഇയാൾ എക്സൈസിന് നൽകിയ മൊഴി.

മൂന്ന് കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പരിശോധനയിൽ പിടിച്ചെടുത്തത്.