സൗഹൃദം സ്ഥാപിച്ച് മാതാപിതാക്കൾക്ക് മദ്യം നൽകി, പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി രണ്ട് പേർ കൂടി അറസ്റ്റിലായി

brutally rape
പത്തനംതിട്ട: മാതാപിതാക്കള്‍ക്ക് മദ്യം നല്‍കി സൗഹൃദം സ്ഥാപിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരു പ്രതി ജയകൃഷ്ണനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പമ്പ സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വനവാസി വിഭാഗത്തില്‍പ്പെട്ട അട്ടത്തോട് സ്വദേശികളായ രമാ കണ്ണന്‍, കണ്ണന്‍ ദാസ് എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.ആദിവാസി വിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെയാണ് മൂന്ന് പ്രതികള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മദ്യം നല്‍കി സൗഹൃദത്തിലാക്കിയതിന് ശേഷമായിരുന്നു പീഡനം.

പ്രതികള്‍ സ്ഥിരമായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നതായാണ് വിവരം. ഈ സമയത്താണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കൊല്ലത്തെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.