ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു:രണ്ടുപേർ അറസ്റ്റിൽ

Arrest
ചാ​രും​മൂ​ട്: ഗൃ​ഹ​നാ​ഥ​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​വുമായി ബന്ധപ്പെട്ട് ര​ണ്ടു​പേ​രെ പോലീസ് അറസ്റ്റു ചെയ്തു.പ​ള്ളി​ക്ക​ല്‍ പ​ണ​യി​ല്‍ സാ​യ് ഭ​വ​ന​ത്തി​ല്‍ സോ​മ​രാ​ജ​നെ (55) ആ​ക്ര​മി​ച്ച കേ​സി​ല്‍ ശൂ​ര​നാ​ട് ആ​ന​യ​ടി വി​ഷ്ണു ഭ​വ​നം വി​ഷ്ണു (21), പ​ണ​യി​ല്‍ സ്നേ​ഹാ​ല​യ​ത്തി​ല്‍ സ​ജ​യ​ന്‍ (41) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് സോ​മ​രാ​ജന്റെ വീ​ടി​ന് മുന്നിലാണ് സംഭവം നടന്നത്. വീടിന് മു​ന്നി​ലെ റോ​ഡി​ല്‍ മ​ദ്യ​പി​ച്ച സം​ഘം ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത് ചോ​ദ്യം ​ചെ​യ്ത​തി​ന്​ വീ​ടു​ക​യ​റി മ​ര്‍​ദി​ച്ച​താ​യാ​ണ് സോ​മ​രാ​ജന്റെ പ​രാ​തി. പ​രി​ക്കേ​റ്റ സോ​മ​രാ​ജ​ന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചി​കി​ത്സ​യില്‍ കഴിയുകയാണ്.