ഒറ്റപ്പാലത്ത് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ബന്ധു പിടിയിൽ

dead
 

പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആർഎസ് റോഡ് തെക്കെത്തൊടിയിൽ ഖദീജ (63) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്. ഖദീജയുടെ സഹോദരിയുടെ മകൾ ഷീജയുടെ മകന്‍ യാസിറാണ് പിടിയിലായത്. ഷീജയെയും മറ്റൊരു മകനായ അല്‍ത്താഫിനെയും പൊലീസ് തിരയുകയാണ്.

ഇന്നുച്ചയ്ക്ക് ഷീജ സ്വർണാഭരണം വിൽക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ എത്തിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ഖദീജയുടെ സ്വർണമാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഷീജ ബന്ധുവായതിനാൽ പരാതിയില്ലെന്ന നിലപാടായിരുന്നു ഖദീജയുടേത്. 

തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. എന്നാൽ എട്ടരയോടെ വീട്ടിനകത്ത് ഖദീജയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് യാസിറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.