ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയില്‍ ബാബുവാണ് ഭാര്യ സുസമ്മയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ബാബു വീട്ടുമുറ്റത്ത് വച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. വയറ്റില്‍ വെട്ടേറ്റ സൂസമ്മ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സൂസമ്മയുടെ പേഴ്സും ബാഗും വസ്ത്രങ്ങള്‍ നിറഞ്ഞ കവറും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. വൈക്കം പൊലീസ് സംഭവ സ്ഥലതെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.