കൊ​ല്ലത്ത് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു

crime

കൊ​ല്ലം: കൊ​ല്ലം വെ​ള്ള​നാ​ത്തു​രു​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു. ആ​ല​പ്പാ​ട് സ്വ​ദേ​ശി​നി ബി​ന്‍​സി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ ബി​ന്‍​സി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സംഭവത്തില്‍ ഭ​ര്‍​ത്താ​വ് മ​ണി​ക​ണ്ഠ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ദ​മ്പ​തി​മാ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​കു​ക പ​തി​വാ​യി​രു​ന്നെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​ത്.