മഞ്ചേശ്വരത്ത് കെ.എസ്.ആര്‍.ടി.സി ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണം എക്സൈസ് പിടികൂടി

money
 

കാസർകോട്: മഞ്ചേശ്വരത്ത് കെ.എസ്.ആര്‍.ടി.സി ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടി. 30 ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശി യശ്‍ദീപിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 

മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെ.എസ്.ആര്‍.ടി.സി ബസിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടിയത്. മംഗളൂരുവിൽ നിന്ന് മലപ്പുറം മഞ്ചേരിയിലേക്ക് പണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. 

തുടർ അന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറി. ഇടനിലക്കാരെ നിയന്ത്രിക്കുന്ന സംഘങ്ങളെകുറിച്ചും അന്വേഷണം നടത്താനാണ് തീരുമാനം.