അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചു; അമ്മയും മകനും അറസ്റ്റില്‍
Thu, 2 Mar 2023

കൊല്ലം: കൊല്ലത്ത് വീട്ടില്‍ അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച അമ്മയും മകനും അറസ്റ്റിലായി. ആനക്കോട്ടൂര്‍ സ്വദേശികളായ രാധാമണി(73), മകന്‍ ഉണ്ണിക്കൃഷ്ണന്‍(40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്സവത്തിന് വിതരണം ചെയ്യാനായി പടക്കം നിര്‍മ്മിക്കാന്‍ സൂക്ഷിച്ച 500 കിലോ സ്‌ഫോടക വസ്തുക്കളും സാമഗ്രികളുമാണ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് സാമഗ്രികള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്ന് കൊട്ടാരക്കര പൊലീസ് പറഞ്ഞു. കതിന കുറ്റികള്‍, ഗുണ്ട്, മാലപ്പടക്കം,ഓലപ്പടക്കം, കരിമരുന്ന്, സള്‍ഫര്‍ എന്നിവയും പിടിച്ചെടുത്തു.