കോട്ടയത്ത് യുവാവിനെ സുഹൃത്തുക്കള്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

man died kottayam

കോട്ടയം: കോട്ടയം തിരുവഞ്ചൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. തിരുവഞ്ചൂര്‍ സ്വദേശി ഷൈജു(49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. 

പെയ്ന്റിങ് തൊഴിലാളിയായ ഷൈജു സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പൊസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.