മദ്യം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

xc

മധ്യപ്രദേശ്; മധ്യപ്രദേശിൽ മദ്യം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. പരമാനന്ദ് പ്രജാപതി എന്ന യുവാവിനെയാണ് മൂന്നംഗസംഘം കെട്ടിയിട്ട് മർദ്ദിച്ചത്. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. അക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്.

രാം കുമാര്‍ ലോധി, അദ്വേഷ് ലോധി, അജയ് ലോധി എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പരമാനന്ദിന്റെ പരാതിയില്‍ പറയുന്നു.സംഭവത്തിൽ മൂന്നുപേര്‍ക്കെതിരെയും ഐ.പി.സി 506 അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അമോള പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് രാഘവേന്ദ്ര യാദവ് പറഞ്ഞു.