ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​; യു​വാ​വ് പി​ടി​യി​ൽ

google news
dfg
 chungath new advt


കോ​ഴി​ക്കോ​ട്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 70 ല​ക്ഷം രൂ​പ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സു​നി​ൽ കു​മാ​റി​നെ​യാ​ണ് കോ​ഴി​ക്കോ​ട് നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട്, വെ​ള്ളി​മാ​ട്കു​ന്നി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. കു​പ്പാ​ടി, കോ​ട്ട​ക്കു​ന്നി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

മ​ക​ള്‍​ക്ക് സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​പ്പോ​ഴാ​യി ഇ​യാ​ൾ 70 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.


കേരളത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സി.പി.ഒമാരായ അനിത്, അജിത്, ശരത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു