തി​രു​വ​ള്ളൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; 327 കി​ലോ കഞ്ചാവ് പിടികൂടി

xbf
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 327 കി​ലോ ക​ഞ്ചാ​വാ​ണ് ചെ​ന്നൈ ന​ർ​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മ​ല​യാ​ളി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ്രീ​നാ​ഥ്, ചെ​ന്നൈ സ്വ​ദേ​ശി ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ണ്ണാവര​ത്തു നി​ന്നു​മാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ലോ​റി​യി​ൽ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി 150 ഓ​ളം പാ​യ്ക്ക​റ്റു​ക​ളാ​ക്കി​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.