തലശ്ശേരിയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

madrassa teacher arrested in a pocso case in thalassery
 

കണ്ണൂര്‍: തലശ്ശേരിയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദിനെയാണ് തലശ്ശേരി പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.

മദ്രസ അധ്യാപകന്‍ മോശമായി പെരുമാറിയത് എട്ടുവയസ്സുകാരി ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കി. 

തുടര്‍ന്ന് തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.