യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍

google news
Db

chungath new advt

ഗാന്ധിനഗര്‍: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ തെള്ളകം കാച്ചപ്പള്ളില്‍ വീട്ടില്‍ ജിംസൻ വര്‍ഗീസ് (40) അറസ്റ്റില്‍.ഇയാള്‍ കഴിഞ്ഞദിവസം ആര്‍പ്പൂക്കര ഭാഗത്തുള്ള കസ്തൂര്‍ബ ഷാപ്പില്‍ വെച്ച്‌ യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ മകന്റെ പേരില്‍ കേസ് കൊടുത്തതുമായി ബന്ധപ്പെട്ട് ജിംസന് യുവാവിനോട് വൈരാഗ്യമുണ്ടായിരുന്നു. എസ്.എച്ച്‌.ഒ കെ. ഷിജി, എസ്.ഐ സുധി കെ. സത്യപാലൻ, സി.പി.ഒ സിബിച്ചൻ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗാന്ധിനഗര്‍, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
 
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു