യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

arrest

പെരുമ്പടപ്പ്: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റിപ്പുറത്തുള്ള ലോഡ്ജിൽ വച്ചു  ബലാത്സംഗം ചെയ്യുകയും മൊബൈൽ ഫോണിൽ പകര്ത്തി അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് യുവാവ് അറസ്റ്റിലായത്.

പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി സുമീർ (24) ആണ് പെരുമ്പടപ്പ് പോലിസിന്റെ  പിടിയിലായത്. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.