പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

rape
 

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. കള്ളിക്കുന്ന് സ്വദേശി സാലിഹി(23)നെയാണ് ജില്ലാ പോലീസ് മേധാവി എ. അക്ബറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്തീരങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ധനഞ്ജയ് ദാസും സംഘവും അറസ്റ്റ്‌ചെയ്തത്.

കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞതോടെ സാലിഹ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്നു. പോലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്തുള്ള ഒളിത്താവളത്തിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സാലിഹിന്റെ ഒളിത്താവളം കണ്ടെത്തി. ഇതോടെ ഇയാള്‍ കേരളത്തിലേക്ക് കടന്നു. തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് സാലിഹ് വലയിലായത്.