സ്‌കൂൾ ബസിൽ ആറുവയസുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 50 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

jail
 


കൊച്ചി: സ്‌കൂൾ ബസിൽ വെച്ച് ആറു വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അമ്പത് വർഷംതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടിൽ കെഎസ് സുരേഷിനെതിരെയാണ് (50) കോടതി ശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ സോമനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
 
ഏഴ് വകുപ്പുകളിലായി 50 വർഷം തടവാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് 10 വർഷം മാത്രം അനുഭവിച്ചാൽ മതി.

2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂൾ ബസിലെ ജീവനക്കാരനായിരുന്ന പ്രതി കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാദേശിക പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.

എറണാകുളം ക്രൈം ബ്രാഞ്ച് സിഐ രാജേഷ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.