വയറിനുള്ളില്‍ മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

gold
 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി 995 ഗ്രാം സ്വര്‍ണം കടത്താനുള്ള ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഗഫൂര്‍ (32) ആണ് പിടിയിലായത്. 

ശരീരത്തിനകത്ത് ക്യാപ്‌സ്യൂള്‍ രൂപത്തില്‍ 995 ഗ്രാം സ്വര്‍ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണ മിശ്രിതത്തിന് ആഭ്യന്തര വിപണിയില്‍ 50 ലക്ഷം രൂപ വില വരും.