പതിമൂന്നുകാരനോട് ലൈംഗികാതിക്രമം; കൊല്ലത്ത് മദ്ധ്യവയസ്കൻ അറസ്റ്റിൽ

rape
 

കൊല്ലം: പതിമൂന്നുകാരനോട് ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്കനെ പോക്‌സോ നിയമപ്രകാരം പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ സെ​റ്റിൽമെന്റ് കോളനി മനോജ് വിലാസത്തിൽ മനോഹരനെയാണ് (55) അറസ്റ്റ് ചെയ്തത്.  

കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. ‌2020 ജൂണിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിൽകയറി കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് പഠനത്തിൽ പിന്നാക്കം പോയതിനെ തുടർന്ന് കൗൺസലിംഗ് നടത്തിയതിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. പാരിപ്പളളി ഇൻസ്‌പെക്ടർ അൽജബ്ബാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.