മംഗളൂരുവിൽ ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവം; കോഴിക്കോട് സ്വദേശി പിടിയിൽ

arrest
 

മംഗളൂരു: മംഗളൂരുവിൽ ജ്വല്ലറി ജീവനക്കാരനെ കടയിൽ കയറി കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പിപി ഷിഫാസാണ് കാസർഗോഡ് നിന്ന് പിടിയിലായത്. ഫെബ്രുവരി മൂന്നിനാണ് ജ്വല്ലറി ജീവനക്കാരൻ രാഘവേന്ദ്ര ആചാര്യ കൊല്ലപ്പെട്ടത്.


കൃത്യമായി പ്ലാൻ ചെയ്താണ് കൊലപാതകം നടത്തിയതെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.