ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന; യുവതി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

google news
sd
 chungath new advt


കൊച്ചി: കടവന്ത്രയിൽ രാസലഹരി വില്‍പന നടത്തിയ യുവതി ഉൾപ്പടെ മൂന്നം​ഗ സംഘം പിടിയിൽ. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ഹോട്ടലിൽനിന്നാണ് ഇവർ പിടിയിലായത്. ഇവരിൽനിന്നു 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയും പിടികൂടി. 

ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നവരെയാണ് പൊലീസ് പിടികൂടിയത്. പിടിയിലായവർ മധ്യകേരളത്തിൽ സ്ഥിരമായി ലഹരി വില്പന നടത്തിയിരുന്നവരാണ്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. വിൽപനയ്ക്കായിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. 

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഡിജോയ്‌ക്കും റിജുവിനുമെതിരെ നേരത്തെയും കേസുണ്ട്. ഇരുവരും ചേർന്ന് റിക്രൂട്ട്മെന്റ് ഏജൻസി നടത്തുകയും അതിൽ നാലര കോടിയോളം രൂപ നഷ്ടം സംഭവിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിനെ തുടർന്നാണ് ഇവർ ലഹരിവിൽപനയിലേക്ക് കടന്നത്.

  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു