കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ചു

google news
murder
 

കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരിയെ കൊന്ന് മൃതദേഹം  ഉപേക്ഷിച്ചനിലയില്‍. തിരൂര്‍ സ്വദേശി സിദ്ദിഖ് ( 58) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയത് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ചെന്ന് സംശയം. ‌മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 

സംഭവവുമായി ബന്ധപ്പെട്ട് ഷിബിലി, ഫർഹാന എന്നിവരെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാൾക്ക് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ ഉണ്ട്. ഇവിടുത്തെ ജോലിക്കാരൻ ആണ് ഷിബിലിയെന്നാണ് വിവരം.

സിദ്ദിഖിനെ കാണിനില്ലെന്ന് പറഞ്ഞ് മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായതായി കണ്ടെത്തി. ചെർപ്പുളശ്ശേരി സ്വദേശിയാണ് ശിബിലി. ഇവരെ ചെന്നൈയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽവച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നാണ് വിവരം. അട്ടപ്പാടി അഗളിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags