ഭാര്യയുടെ ശവസംസ്‌കാരത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 58കാരന് ഏഴ് വര്‍ഷം കഠിനതടവ്
Fri, 17 Mar 2023

തൃശൂര്‍: ഭാര്യയുടെ ശവസംസ്‌കാര ചടങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിന് ഏഴ് വര്‍ഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പിഎന്‍ വിനോദാണ് പോക്സോ നിയമപ്രകാരം ക്രിസോസ്റ്റം ബഞ്ചമിന്‍ (58) നെ ശിക്ഷിച്ചത്. നവംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.