പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

child rape
 

രാ​മ​പു​രം: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നാ​ല് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. രാ​മ​പു​രം ഏ​ഴാ​ച്ചേ​രി മേ​ച്ചേ​രി​ല്‍ അ​ര്‍​ജു​ന​ന്‍ ബാ​ബു (25), പു​ന​ലൂ​ർ സ്വ​ദേ​ശി മ​ഹേ​ഷ്(29), പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​ര്‍ മു​ള​പ്പ​ലേ​ട​ത്ത് എ​ബി മാ​ത്യു (31) എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു പ്ര​തി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

കൗ​ണ്‍​സി​ലി​ങ്ങി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.