പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ല്‍ പോ​യി; പ്ര​തി പി​ടി​യി​ല്‍

rape
 

മേ​ലു​കാ​വ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ജ​യ​ൻ (52) ആ​ണ് മേ​ലു​കാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ള്‍ 2013 ല്‍ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ നാ​ഗ​ര്‍​കോ​വി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്.