ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

rape
 

ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കൊല്ലം പെരിനാട് വെള്ളിമൺ ചേറ്റുകടവ് കരയിൽ ചരുവിൽ പുത്തൻവീട്ടിൽ പ്രിൻസിനെ (അക്കുട്ടൻ - 21)യാണ് നുറനാട് സി ഐ, പി ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.  

നൂറനാട് സ്വദേശിനിയായ പതിനാറുകാരി പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയം നടിച്ച് വശീകരിച്ച് കുണ്ടറ ഉള്ള പ്രതിയുടെ വീട്ടിൽ കൊണ്ടുപോയിപീഡിപ്പിച്ചതായുമുള്ള മാതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

കുണ്ടറയിലുള്ള വീടിന് സമീപത്തുനിന്നും പ്രതിയേയും പെൺകുട്ടിയെയും പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതി നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു.  മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.