കാമുകിയുമായി നാട്ടുക്കൂട്ടം വിവാഹം ഉറപ്പിച്ചു; കാമുകനായ 19 കാരന്‍ ജീവനൊടുക്കി

suicide

ചെന്നൈ: നാട്ടുക്കൂട്ടം കാമുകിയുമായി വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് യുവാവ് ജീവനൊടുക്കി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം. വിരാളിമലയ്ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന  രാമരാജ് ആണ് (19) മരിച്ചത്. 

ഇതേ ഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ കുഞ്ഞ് തൻ്റെതല്ലെന്നും കാമുകിയുടെ ഗര്‍ഭത്തില്‍ തനിക്ക് ബന്ധമില്ലെന്നും  ഈ കല്യാണം വേണ്ടെന്നും രാമരാജ് പറഞ്ഞു.

ഇതിനെത്തുടർന്ന് വീട്ടുകാര്‍ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച് ഇരുവരുടെയും വിവാഹം ഉറപ്പിച്ചു.  വിവാഹത്തിനുള്ള ഏര്‍പ്പാടുകളുമായി വീട്ടുകാര്‍ മുന്നോട്ടുപോയി. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാമരാജ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.