വി​ദേ​ശ​ത്തേ​ക്ക് കടക്കാനെത്തിയ എ​ൻ​ഐ​എ കു​റ്റ​വാ​ളി നെ​ടു​മ്പാ​ശേ​രി​യി​ൽ പി​ടി​യി​ൽ

bomb arrest
 

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നെ​ത്തി​യ എ​ൻ ഐ​എ കു​റ്റ​വാ​ളി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പി​ടി​കൂ​ടി. തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ സ​മീ​ഹി(34)​നെ​യാ​ണ് സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രേ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ എ​ൻ​ഐ​എ കേ​സ് നി​ല​വി​ലു​ണ്ട്. മു​ൻ​പ് ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ളു​ടെ വീ​സ റ​ദ്ദ് ചെ​യ്ത് നാ​ടു​ക​ട​ത്തി​യ​താ​ണ്.

നെ​ടു​മ്പാ​ശേ​രി വ​ഴി വ്യാ​ജ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് മാ​ലി​യി​ൽ എ​ത്തി ഗ​ൾ​ഫി​ലേ​യ്ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ ശ്ര​മം. ഇ​യാ​ളെ എ​ൻ​ഐ​എ​യ്ക്കു കൈ​മാ​റും.