വ്യാ​ജ​ക്ക​ള്ള് നി​ര്‍​മാ​ണം: പാ​ല​ക്കാ​ട് 13 എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

sus

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി വ്യാ​ജ​ക്ക​ള്ള് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍.​ വ്യാ​ജ​ക​ള്ള് നി​ര്‍​മാ​ണ​ലോ​ബി​ക്ക് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം സ​ഹാ​യം ന​ല്‍​കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. ഇത് സംബന്ധിച്ച അന്വേഷണം വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയെ ഏല്‍പ്പിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

ജൂ​ണ്‍ 27ന് ​വ​ട​ക്ക​ഞ്ചേ​രി​യി​ലെ ര​ണ്ട് വീ​ടു​ക​ളി​ല്‍​നി​ന്ന് സ്പി​രി​റ്റും വ്യാ​ജ​ക്ക​ള്ളും പി​ടി​കൂ​ടി​യി​രു​ന്നു. വ്യാ​ജ​ക്ക​ള്ളു നി​ര്‍​മാ​ണ സം​ഘ​ത്തി​ന് എ​ക്സൈ​സ്, പോ​ലീ​സ് വ​കു​പ്പു​ക​ളി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യം ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ എ​ക്സൈ​സ് വി​ജി​ല​ന്‍​സ് എ​സ്പി മു​ഹ​മ്മ​ദ് ഷാ​ഫി ക​മ്മീ​ഷ​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. 

വ്യാ​ജ​ക്ക​ള്ളു നി​ര്‍​മാ​ണ​ക്കേ​സി​ല്‍ പ്ര​തി​യാ​യ സോ​മ​ന്‍ നാ​യ​രി​ല്‍ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രു വി​ഭാ​ഗം മാ​സ​പ്പ​ടി വാ​ങ്ങി​യെ​ന്ന ഗു​തു​ത​ര​മാ​യ ആ​രോ​പ​ണ​വും നി​ല​നി​ന്നി​രു​ന്നു. സംഭവത്തില്‍ ഒ​ന്‍​പ​ത് പേ​രെ പ്ര​തി​ചേ​ര്‍​ത്ത് കേ​സെ​ടു​ത്തു.

ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍ നിന്നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടില്‍ നിന്ന് 1312 ലിറ്റര്‍ സ്പിരിറ്റ്, 2220 ലിറ്റര്‍ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തത്. 

തുടര്‍ന്ന് എക്‌സൈസ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ വീട്ടില്‍ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയല്‍ ബാലന്‍സ് കാണിക്കുന്ന കമ്പ്യൂട്ടര്‍സ്‌റ്റേറ്റ്‌മെന്റ്, ചില ക്യാഷ്ബുക്കുകള്‍, വൗച്ചറുകള്‍ എന്നിവ കണ്ടെടുക്കുകയുണ്ടായി. ഈ രേഖകളില്‍ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭിച്ചത്.