പാലക്കാട് എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Mon, 6 Mar 2023

പാലക്കാട് : വാളയാറില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചാവക്കാട് സ്വദേശികളായ ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ച 130 ഗ്രാം മയക്കുമരുന്നാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. ഇന്നു രാവിലെ ഏഴരയോടെ വാളയാറിലെത്തിയ എയര്‍ ബസിലെ എക്‌സൈസ് പരിശോധനയിലാണ് പത്തുലക്ഷം രൂപ വില വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. അതേസമയം, പ്രതികളില്‍ ഒരാളായ ഉമര്‍ ഹാരിസ് വില്‍പ്പന സംഘത്തിലെ പ്രധാനിയാണെന്നാണ് എക്‌സൈസ് പറഞ്ഞു.