നെടുമ്പാശ്ശേരിയിൽ സ്വര്‍ണ വേട്ട; 25 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

gold price
 

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം കാവന്നൂർ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. 

എമർജൻസി ലൈറ്റിന്റെ  ബാറ്ററിയ്ക്കുള്ളിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വർണം പിടികൂടിയത്. 450 ഗ്രാം സ്വർണമാണ് ഇയാൾ കടത്തികൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.