പതിനാറുകാരിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

rape
 

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ പതിനാറുകാരിയെ രണ്ട് വർഷമായി പീഡിപ്പിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചിയാർ മേപ്പാറ കൈപ്പയിൽ വീട്ടിൽ സച്ചിൻ സന്തോഷാണ് പിടിയിലായത്. 

കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവിന്‍റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

കോട്ടയത്ത് നിന്ന് സച്ചിനെ  തന്ത്രപൂര്‍വം കട്ടപ്പനയിൽ എത്തിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് മുങ്ങി. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്.