പോലീസ് ചമഞ്ഞു നാലംഗസംഘം 13 കാരിയെ ബലാത്‌സംഗം ചെയ്തു

stop rape

പട്‌ന: പോലീസുകാരെന്ന് അഭിനയിച്ചു നാല് പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിന്റെ മുന്നിലിട്ട് ബലാത്‌സംഗം ചെയ്തു.ബിഹാറിലെ പട്‌ന നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. വിജനമായ സ്ഥലത്ത് ആണ്‍സുഹൃത്തിനൊപ്പം എത്തിയതായിരുന്നു 13 വയസുള്ള പെണ്‍കുട്ടി. 

ഇവരെ പിന്തുടര്‍ന്നെത്തിയ നാലംഗസംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയുടേയും സുഹൃത്തിന്റേയും ചിത്രങ്ങള്‍ പകര്‍ത്തുകയും പോലീസില്‍ പരാതിപ്പെടരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു വഴിയാത്രക്കാരനാണ് പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലെത്തിച്ചശേഷം വിവരം പോലീസിനേയും വീട്ടുകാരേയും അറിയിച്ചത്.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പോലീസ് പെണ്‍കുട്ടിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന നാല് പേരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.