പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വരനും വധുവും മുങ്ങിമരിച്ചു

പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വരനും വധുവും മുങ്ങിമരിച്ചു

പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും നദിയില്‍ മുങ്ങിമരിച്ചു. മൈസൂരുവിലായിരുന്നു സംഭവം. തലക്കാടില്‍ കാവേരി നദിയില്‍ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. നവംബര്‍ 22നായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്.-ദ ഹിന്ദു റിപ്പോർട്ട്

മൈസൂരുവില്‍ നിന്ന് ചില ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ തലക്കാട് എത്തിയത്. സമീപത്തെ ഒരു റിസോര്‍ട്ടിലെത്തി സംഘം ബോട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ റിസോര്‍ട്ടിലെ അതിഥികള്‍ക്ക് മാത്രമാണ് യാത്രക്കായി ബോട്ട് നല്‍കുകയെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു

. തുടര്‍ന്നാണ് സമീപത്തുണ്ടായിരുന്നു ചെറുവള്ളത്തില്‍ നദി കടക്കാന്‍ സംഘം തീരുമാനിച്ചത്.വള്ളത്തില്‍ കയറിയ ദമ്പതികള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇരുവര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല.