ഡൽഹിയിൽ ഗർഭിണിയായ യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് തീകൊളുത്തി
Mon, 9 Jan 2023

ന്യൂഡൽഹി: ഡൽഹിയിൽ ഗർഭിണിയായ യുവതിയെ ഭർത്താവും കുടുബവും ചേർന്ന് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ബവാനയിലാണ് ഏഴ് മാസം ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ പൊലീസിന് നോട്ടീസ് അയച്ചു.